2.7 KiB
2.7 KiB
adb
ആൻഡ്രോയിഡ് ഡീബഗ് ബ്രിഡ്ജ്: ആൻഡ്രോയിഡ് എമുലേറ്ററുമായോ, കണക്റ്റ് ചെയ്ത ആൻഡ്രോയിഡ് ഉപകരണങ്ങളുമായോ സംവദിക്കാൻ ഉപയോഗിക്കുന്നു.
shellപോലുള്ള ചില ഉപകമാൻഡുകൾക്ക് അവരുടേതായ ഉപയോഗ ഡോക്യുമെന്റേഷൻ ഉണ്ട്. കൂടുതൽ വിവരങ്ങൾ: https://developer.android.com/tools/adb.
adbസർവർ പ്രോസസ് പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ചതിനു ശേഷം തുടങ്ങുക:
adb start-server
adbസർവർ പ്രോസസ് നിർത്തുക:
adb kill-server
- ടാർഗറ്റ് എമുലേറ്റർ/ഉപകരണത്തിൽ ഒരു റിമോട്ട് ഷെൽ ആരംഭിക്കുക:
adb shell
- എമുലേറ്റർ/ഉപകരണത്തിലേക്ക് ഒരു ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക:
adb install -r {{ഫയലിലേക്കുള്ള/പാത.apk}}
- ടാർഗറ്റ് ഉപകരണത്തിൽ നിന്ന് ഒരു ഫയൽ അല്ലെങ്കിൽ ഡയറക്ടറി ലോക്കൽ സിസ്റ്റത്തിലേക്ക് പകർത്തുക:
adb pull {{ഉപകരണത്തിലുള്ള/ഫയലിലേക്കോ_ഡയറക്ടറിയിലേക്കോ/ഉള്ള/പാത}} {{ലോക്കലിലെ/ലക്ഷ്യ_ഡയറക്ടറി}}
- ഒരു ഫയൽ അല്ലെങ്കിൽ ഡയറക്ടറി ഉപകരണത്തിലേക്ക് പകർത്തുക:
adb push {{ലോക്കലിലുള്ള/ഫയലിലേക്കോ_ഡയറക്ടറിയിലേക്കോ/ഉള്ള/പാത}} {{ഉപകരണത്തിലെ/ലക്ഷ്യ_ഡയറക്ടറി}}
- കണക്റ്റ് ചെയ്തിരിക്കുന്ന എല്ലാ ഉപകരണങ്ങളെയും കാണിക്കുക:
adb devices
- ഒന്നിലധികം ഉപകരണങ്ങൾ ഉണ്ടായാൽ ഏത് ഉപകരണത്തിലേക്ക് കമാൻഡ് അയക്കണമെന്ന് വ്യക്തമാക്കുക:
adb -s {{ഉപകരണത്തിൻ്റെ_ഐഡി}} {{ഷെൽ_കമാൻഡ്}}